Saturday, March 27, 2010

ചമയ വിളക്ക്

കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് മഹോത്സവത്തിലെ  ചില ചിത്രങ്ങള്‍.



എല്ലാ വര്‍ഷവും മീന മാസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍, മീനം 10, 11 തീയതികളില്‍ പുരുഷന്മാര്‍, സ്ത്രീ വേഷം അണിഞ്ഞു വിളക്കെടുക്കുന്നു. നാടിന്‍റെ നാനാ ഭാഗത്തുനിന്നും ആയിരങ്ങള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു. സ്ത്രീ വേഷമണിഞ്ഞ പുരുഷന്മാര്‍ കൌതുകമുണര്‍ത്തുന്ന കാഴ്ചയാണെങ്കിലും, ദേവിയുടെ അനുഗ്രഹം തേടിയുള്ള ഈ വിളക്കെടുപ്പ് വളരെയേറെ ഭക്തിനിര്‍ഭരവും ആണ്.



ഇവിടെ, എന്റെ ഭര്‍തൃസഹോദരനായ സന്ദീപ് ഈ മഹോത്സവത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആണ്.സന്ദീപ് ഇത് രണ്ടാം വര്‍ഷമാണ്‌ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഈ ചിത്രത്തില്‍ സന്ദീപിന്റെ അമ്മയും വലിയമ്മയും ആണ് കൂടെയുള്ളത്.


                                        സ്ത്രീ വേഷമണിഞ്ഞ മറ്റു മോഹിനിമാര്‍

                                      

Related Posts Plugin for WordPress, Blogger...

എന്നെക്കുറിച്ച്

My photo
കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു കുഞ്ഞു ശ്രമം!

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP