ആൽബർട്ട കാഴ്ചകൾ - ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്ക് (മൂന്നാം ഭാഗം)
ഇനി നമുക്ക് അടുത്ത തെരുവിലേക്ക് പോകാം....?
ഈ തെരുവിൽ ആദ്യം കണ്ടത്, ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത , ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാര കളപ്പുര എന്നതും കൂടിയാണ്. 1898 - ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 -ൽ അങ്ങിനെത്തന്നെ ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൌതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ...
1905 തെരുവാണത്. ഇവിടെ തെരുവിന്റെ കാലവും കോലവും ഒരുപാട് മാറുന്നു...
1905 തെരുവ്
എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്, ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്.... ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു... കാൽഗറിയിൽ നിന്നും എഡ്മണ്‍ഡണിലേക്ക് തീവണ്ടി വന്നതും ഇക്കാലയളവിലാണ്. അതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നല്ല വർദ്ധനയുണ്ടായി. ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയവയുമായി ഊർജ്ജസ്വലയായ ഒരു കൗമാരക്കാരിയെപ്പോലെ എഡ്മണ്‍ഡണ്‍ വളരുകയാണ്....ഈ തെരുവിൽ ആദ്യം കണ്ടത്, ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത , ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാര കളപ്പുര എന്നതും കൂടിയാണ്. 1898 - ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 -ൽ അങ്ങിനെത്തന്നെ ഫോർട്ട് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൌതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ...
ധാന്യപ്പുര
കളപ്പുരക്കടുത്തായി ഫാം ഹൗസ്... വിശ്രമത്തിനും വിനോദത്തിനും ഈ വീട് ഉപയോഗിച്ചിരുന്നുവത്രേ....
Henderson's ഫാം ഹൌസ്
പെട്ടന്നുണ്ടായ കുടിയേറ്റക്കാരുടെ വർദ്ധന മൂലം ജനങ്ങൾക്ക് താമസിക്കാൻ വീടുകൾ പോരാതെ വന്നു. പൊരുതി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ചെത്തിയ ജനതയെ അതൊന്നും തളർത്തിയില്ല. അവർ, കൂടാരങ്ങളിൽ താമസിച്ചു. അങ്ങിനെയാണ് 'കൂടാരനഗരം' അഥവാ ടെന്റ് സിറ്റി രൂപം കൊള്ളുന്നത്.
ടെന്റ് സിറ്റി
ടെന്റ് സിറ്റിക്ക് പിന്നിലായി ടീ സ്റ്റാൾ, ഗിഫ്റ്റ് ഷോപ്പ്, ക്രോക്കറി എല്ലാം ചേർന്ന മിസ്റ്റർ. റീഡിന്റെ ചൈന ബസാർ... അതിന്റെ മുകൾനിലയായിരുന്നു ഡോക്ടറും എഞ്ചിനീയറും തയ്യൽക്കാരനും ഒക്കെ തങ്ങളുടെ പ്രവർത്തനശാലകളായി ഉപയോഗിച്ചിരുന്നത്.
റീഡ്സ് ബസാർ
ടൌണ്‍ ഹാൾ എന്നു വിളിച്ചിരുന്ന കെട്ടിടത്തിലായിരുന്നു അഗ്നിശമനസേനയും പോലീസ് സ്റ്റേഷനും മുൻസിപ്പൽ ഓഫീസും മറ്റു ഓഫീസുകളും പ്രവർത്തിച്ചിരുന്നത്. 1893-ൽ പണിത ഈ കെട്ടിടം 1958-ൽ പൊളിച്ചു കളയേണ്ടി വന്നു. എങ്കിലും അതേ മാതൃകയിൽ തന്നെ പണിതതാണ് ഈ പാർക്കിലെ ടൌണ്‍ ഹാളും... അതിനാൽ, ഇങ്ങിനെയൊന്ന് ഇവിടെയുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നു...
ഫയർ സ്റ്റേഷൻ
അവിടെ നിന്നും ഞങ്ങൾ പോയത്, പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കാണ്. 1893-ലാണ് എഡ്മണ്‍ഡണിൽ ഈ കെട്ടിടം പോസ്റ്റ് ഓഫീസിനായി പണി കഴിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ്, അതിന്റെ മുകൾനിലയിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു. താമസിയാതെ ഒരു വക്കീലോഫീസും.... 1981-ൽ ജീർണിച്ചു തകർന്ന കെട്ടിടത്തിന്റെ മാതൃകയാണ് ഈ പാർക്കിൽ ...
പോസ്റ്റ് ഓഫീസ്
പട്ടണമായി വളരെ വേഗത്തിൽ വളരുന്നതിനാൽ എഡ്മണ്‍ഡണിന്റെ മുഖച്ഛായയും മാറുന്നു.... വിവിധങ്ങളായ ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയാവുന്നു.... തൊഴിൽ തേടുന്നവരെ സഹായിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിനോദത്തിനായുള്ള പെന്നി ആർക്കേഡ്, കുട്ടികൾക്കായി ഗ്രാൻഡ് പാർക്ക്, ചെടികൾക്കായുള്ള ഗ്രീൻ ഹൗസ്, ബേക്കറികൾ , പള്ളികൾ .... അങ്ങിനെയങ്ങിനെ വീഥികൾക്കിരുവശവും കെട്ടിടങ്ങൾ ഉയർന്നു.... ഒരു ഒഡ്യാണം പോലെ ട്രാം സർവീസ് എഡ്മണ്‍ഡണിന്റെ പാർശ്വങ്ങളിലൂടെ ഒഴുകി നീങ്ങി....
പെന്നി ആർക്കേഡ്
അങ്ങിനെ എഡ്മണ്‍ഡണ്‍ വളർച്ചയുടെ പടവുകൾ ഓടിക്കേറി 1905-ൽ പുതിയ സംസ്ഥാനമായ ആൽബർട്ടയുടെ തലസ്ഥാനമായി ...
ഈ തെരുവ് അവസാനിക്കുന്നത് ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ഓർമ്മക്കായി തീർത്ത 'മെമ്മോറിയൽ ഗാർഡൻസിലാണ്'.
20 comments:
ഇനിയും കൂടാര നഗര കാഴ്ചകള്‍ക്കായി...
ചിത്രങ്ങളും വിവരണവും നന്നായി.
ടെന്റ് സിറ്റി കൌതുകമായി ചേച്ചി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു :)
മറ്റൊരു തെരുവിന്റെ കഥ അല്ലെ - നന്നായി പറഞ്ഞു തന്നു.
1905 സ്ട്രീറ്റ് - കണ്ട രീതിയും തുടക്കവും ഒടുക്കവും നന്നായി..
നന്ദി
എത്ര ഭംഗിയായിട്ടാണ് അവര്‍ ഇതെല്ലാം പരിപാലിച്ചു കൊണ്ട് പോരുന്നത് അല്ലേ? കണ്ട് പഠിക്കണം നമ്മള്‍...
ഒരു സ്മാരകത്തെയും പരിസരത്തെയും എത്രത്തോളം വൃത്തിഹീനമായി കൊണ്ടു നടക്കാമെന്നുള്ളതിന് തെളിവ് വേണമെങ്കില്‍ ഹൈദരാബാദിലെ ചാര്‍മിനാറും പരിസരവും കണ്ടാല്‍ മതി...
ഈ പൈത്രകങ്ങള്‍ ഒക്കെ ഇത്ര മനോഹരമായി പുനസൃഷ്ടിച്ച ഇവരെ സമ്മതിക്കണം. പഴയതെല്ലാം നശിപ്പിച്ചു കളയാന്‍ ആണല്ലോ നമുക്ക് തിടുക്കം. ചിത്രങ്ങളും വിവരങ്ങളും എല്ലാം നന്നായി.. അടുത്തതിനായി കാത്തിരിക്കുന്നു.
ഒക്കെ കാണണം എന്ന് ആഗ്രഹമുണ്ട്.. ആഗ്രഹം മാത്രം.... പക്ഷേ ഞാൻ അതൊക്കെ കുഞ്ഞൂസിലൂടെ കാണുന്നു,രമ്മ്യമായ ചിത്രങ്ങൾ മനോഹരമായ വരികൾ.... ആശംസകൾ
ചിത്രങ്ങളും , വിവരണവും മനോഹരം .
സ്നേഹത്തോടെ പ്രവാഹിനി
:)
വിവരണങ്ങളെക്കാൾ,, ചിത്രങ്ങൾ അതിമനോഹരം. ഒരു പ്രോഫഷണൽ റ്റച്ച്!!! ഉഗൻ കുഞ്ചൂസ്സ്
beautiful kunjussechee..... :)
Informative.. & beautiful pictures.
മനോഹരമായ ചിത്രങ്ങളും വിവരണവും..
Beautiful.njan candakku varumbol namukku onnu koody povaam kunjuse..:)
Yaathra tharunna athe pratheethi vaayanayum thannittund :)
ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങളും ..
അതിനോട് ചെര്ന്നെഴുതിയ ചെറു വിവരണവും ..
ഇഷ്ടപ്പെട്ടു ..
യാത്രയാണ് ഞാനും ലക്ഷ്യമിടുന്നത് ..
ആശംസകൾ
മനോഹരമായിട്ടുൺറ്റ് ഓരോ ചിത്രവും..ഓരോ സ്ഥലവും പകർത്തുന്ന സമയത്ത് അതിന്റെ ചരിത്ര പശ്ചാത്തലവും, കാലിക പ്രസക്തിയും കൂടെ പരമാവധി ഉൾക്കൊള്ളിച്ചാൽ കൂടുതൽ ആസ്വാദ്യകരമാവും...ഭാവുകങ്ങൾ
മനോഹരമായ യാത്രകൾ ...വിവരണങ്ങൾ കുറെയുണ്ടല്ലോ കുഞ്ഞുസ്സിന്റെ ബ്ലോഗിൽ . അറിയാത്ത നാടുകളിലൂടെ കുഞ്ഞൂസ് വഴി ഞാനും സഞ്ചരിച്ചു തുടങ്ങി കാലങ്ങൾക്ക് ശേഷം മാറാതെ ചിലതുള്ളത് എത്ര ഭംഗിയായി ആ നാട്ടില് സംരക്ഷിയ്ക്കപ്പെടുന്നു... ഇരുപത് വശങ്ങളിൽ വൃത്താകൃതിയിൽ പണിത കളപ്പുരയും, കൂടാതെ ഫാം ഹൗസും ഫയർ സ്റ്റേഷനും ടെന്റ് സിറ്റിയും ഒക്കെ മനോഹരമായിരിക്കുന്നു
Very good. ചിത്രങ്ങളും വിവരണങ്ങളും വളരെ ഇഷ്ടപ്പെട്ടു.
ആശംസകൾ...
ഒരു പഴയ സ്മാരകത്തെയും പരിസരത്തെയും എത്രത്തോളം വൃതിയായും മനോഹരമായും പരിപാലിക്കാമെന്ന് സായിപ്പ് കാണിച്ച് തരുന്ന അസ്സലൊരു ഉദാഹരണമാണീത് ...
മൂന്നാം ഭാഗവും വായിച്ചു മനോഹരമായിട്ടുണ്ട് ..!
Post a Comment