ചമയ വിളക്ക്
കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് മഹോത്സവത്തിലെ ചില ചിത്രങ്ങള്‍.
എല്ലാ വര്‍ഷവും മീന മാസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍, മീനം 10, 11 തീയതികളില്‍ പുരുഷന്മാര്‍, സ്ത്രീ വേഷം അണിഞ്ഞു വിളക്കെടുക്കുന്നു. നാടിന്‍റെ നാനാ ഭാഗത്തുനിന്നും ആയിരങ്ങള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു. സ്ത്രീ വേഷമണിഞ്ഞ പുരുഷന്മാര്‍ കൌതുകമുണര്‍ത്തുന്ന കാഴ്ചയാണെങ്കിലും, ദേവിയുടെ അനുഗ്രഹം തേടിയുള്ള ഈ വിളക്കെടുപ്പ് വളരെയേറെ ഭക്തിനിര്‍ഭരവും ആണ്.
ഇവിടെ, എന്റെ ഭര്‍തൃസഹോദരനായ സന്ദീപ് ഈ മഹോത്സവത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആണ്.സന്ദീപ് ഇത് രണ്ടാം വര്‍ഷമാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഈ ചിത്രത്തില്‍ സന്ദീപിന്റെ അമ്മയും വലിയമ്മയും ആണ് കൂടെയുള്ളത്.
സ്ത്രീ വേഷമണിഞ്ഞ മറ്റു മോഹിനിമാര്‍
എല്ലാ വര്‍ഷവും മീന മാസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍, മീനം 10, 11 തീയതികളില്‍ പുരുഷന്മാര്‍, സ്ത്രീ വേഷം അണിഞ്ഞു വിളക്കെടുക്കുന്നു. നാടിന്‍റെ നാനാ ഭാഗത്തുനിന്നും ആയിരങ്ങള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു. സ്ത്രീ വേഷമണിഞ്ഞ പുരുഷന്മാര്‍ കൌതുകമുണര്‍ത്തുന്ന കാഴ്ചയാണെങ്കിലും, ദേവിയുടെ അനുഗ്രഹം തേടിയുള്ള ഈ വിളക്കെടുപ്പ് വളരെയേറെ ഭക്തിനിര്‍ഭരവും ആണ്.
ഇവിടെ, എന്റെ ഭര്‍തൃസഹോദരനായ സന്ദീപ് ഈ മഹോത്സവത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആണ്.സന്ദീപ് ഇത് രണ്ടാം വര്‍ഷമാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഈ ചിത്രത്തില്‍ സന്ദീപിന്റെ അമ്മയും വലിയമ്മയും ആണ് കൂടെയുള്ളത്.
സ്ത്രീ വേഷമണിഞ്ഞ മറ്റു മോഹിനിമാര്‍
38 comments:
ഇങ്ങനെ ഒരു ചടങ്ങിനെ പറ്റി ആദ്യമായി കേള്‍ക്കുകയാണ്. ചിത്രങ്ങളും വിവരങ്ങളും പങ്കു വച്ചതിനു നന്ദി, ചേച്ചീ
മുന്‍പും ഇതേക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. എവിടെയാണെന്ന് ഒഎര്‍മ്മയില്ല.
ഒന്നുകുടി ഓര്‍മ്മപ്പെടിത്തിയത്തിനു നന്ദി.
ആദ്യമായാണ് ഈ വഴിപാടിനെപ്പറ്റി കേള്‍ക്കുന്നത്.ഏറെ കൌതുകം തോന്നി.
പെണ്‍കുഞ്ഞു ഭാരമാണെന്നു പറയുന്ന നാട്ടില്‍ പെണ്‍വേഷം കെട്ടാനും വഴിപാട്.!
വിവരത്തിനു നന്ദി.
സന്ദീപിന്റെ അടുത്ത് നില്‍ക്കുന്നവര്‍ ആരാണ്?
സംഭവം അല്‍ഭുതകരമായിരിക്കുന്നു. അതെ പെണ്‍ കുഞ്ഞു ഭാരമാണെന്ന് പറയുന്നവരുടെ നാട്ടില്‍ (കേരളത്തില്‍) പെണ്‍ വേഷം കെട്ടിയും വഴിപാടോ?.പങ്കു വെച്ചതിനു നന്ദി!
സ്ത്രീകള്‍ ജാഗ്രതൈ...! സംവരണം തട്ടിയെടുക്കാനൊരു
പുരുഷ സൂത്രം..!!
ഞങ്ങള്‍ അറിയാത്ത വഴിപാട് ഉത്സവം പരിചയപ്പെടുത്തിയ
കുഞ്ഞൂസിനും,പോട്ടങ്ങള്‍ പിടിച്ച ശ്രീ സന്ദീപിനും നന്ദിയുണ്ട്.
അപ്പച്ചിയുടെ മകന്‍ സ്ഥിരം പോകുമായിരുന്നു.ഇപ്പോ ആള് ഗള്‍ഫിലാ, അമ്മയുടെ അനുഗ്രഹം
ആദ്യമായാണ് ഈ വഴിപാടിനെപ്പറ്റി കേള്‍ക്കുന്നത്.ഏറെ കൌതുകം തോന്നി.
ഇതിനപ്പറ്റി കേട്ടിട്ടുണ്ട്. നന്ദി.
ഫോട്ടോ നന്നായി, ഇവരിൽ ആണേത്? പെണ്ണേത്? എന്ന് നെറ്റിയിൽ എഴുതിവെക്കേണ്ടി വരും.
മറ്റു മോഹിനിമാര്‍-
മോഹനന്മാര്‍ അല്ലെ?
കൊള്ളാം ആശംസകള്‍....
ഈ മോഹിനിമാർക്ക് എത്ര ശതമാനം സംവരണം വേണം?
ഒരു പുതിയ അറിവ്... നന്നായിട്ടുണ്ട്.... ഇന്നാണ് ചേച്ചിയുടെ ബ്ലോഗിലേക്ക് വന്നത്.... മൊത്തത്തില്‍ നന്നായിട്ടുണ്ട്....
പിന്നെ ഇതെന്റെ ഒരു ചെറിയ പരീക്ഷണം സമയത്തോടെ നോക്കൂ....
http://linuphotography.blogspot.com/
ഈ ചടങ്ങിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്.എന്നാലും ചില സുന്ദരിമാരെ കാണുമ്പോൾ അവർ ആണുങ്ങളാണെന്ന് ആരും പറയില്ല.പടങ്ങൾക്ക് നന്ദി കുഞ്ഞൂസ്
വിവരങള്‍ക്ക് നന്ദി.
കുഞ്ഞൂ....ഞാനിത് പത്രത്തില്‍ വായിച്ചിട്ടുണ്ട്. എല്ലാര്‍ക്കും ഉണ്ടാകും ഓരൊവിധത്തിലുള്ള പ്രാര്‍ത്ഥനയും നേര്‍ച്ചയും. ഭാവുകങ്ങള്‍
സസ്നേഹം
ബാലേട്ടന്‍
ഒരു ദിവസമെങ്കിലും പെണ്ണായി ജീവിക്കട്ടെ.
ഹ ഹ ഇവിടെ വരുന്ന പെണ്വേഷങ്ങളെ കമന്റടിക്കാന്‍ തന്നെ കുറെപ്പേര്‍കാണും, തമാശ അതൊന്നുമല്ല ഇങ്ങനെ കമന്റടിച്ചാല്‍ അവര്‍ ചമ്മുന്നത് കാണുമ്പോള്‍ ഇത് ശരിക്കും പെണ്ണുതന്നെയോ എന്ന് തോന്നിപ്പോകും, മാത്രമല്ല അവര്‍ ആ വേഷം കെട്ടിയാല്‍ തന്നെ ഒരു സ്ത്രൈണഭാവം വരുന്നതു കാണാം
mm..
best wishes
വിവരത്തിനു നന്ദി.
കുഞ്ഞൂസ് ഞാന്‍ ഒരു കൊല്ലം ജില്ലക്കാരനാണു കേട്ടൊ. അതിനാല്‍ പുതുമയില്ല. പക്ഷെ കേരളത്തിന്റെ മറ്റുഭാഗത്തുള്ളവര്‍ക്ക് ഇതൊരു അത്ഭുതവും. പിന്നെ പുരുഷന്‍ സ്ത്രീ വേഷം കെട്ടിയാലും വെറുതെ വിടാത്ത ഒരു കാലമല്ലെ. സൂക്ഷിക്കാന്‍ പറയണം സന്ദീപിനോട് അടുത്ത തവണ.
പിന്നെ ആത്മന്‍ ഒരു സംശയം ചോദിച്ചിരുന്നു. കുഞ്ഞൂസ് അതിനു മറുപടി എഴുതിക്കണ്ടില്ല.
വിഷ്ണു സ്ത്രീവേഷം കെട്ടിയപ്പോഴാണല്ലോ മോഹിനി ആയത്. അപ്പോ ഇവിടെ ഉള്ളത് മോഹനന്മാര്‍ അല്ല , മോഹിനി മാര്‍ തന്നെ.
ലോകത്തിലെ ആദ്യത്തെ ഹിജഡ ആകുമോ കുഞ്ഞൂസേ മോഹിനി(വിഷ്ണു)
ശരിക്കും ഒരു അത്ഭുതം ...പുതിയ അറിവ് ...നന്ദി ..പങ്കുവച്ചതില്‍
ആണുങ്ങളാനെന്നു കണ്ടാല്‍ പറയില്ലാ..
ചിരിച്ച് മരിച്ച് പോയി...
ചേച്ചിയുടെ ബ്ലോഗിന് എന്‍റെ അഭിനന്ദനങ്ങള്‍...വളരെ അധികം കമന്റ്സ് കിട്ടിയിട്ടുണ്ടല്ലോ :-)
@ALL,
ഞാന്‍ തന്നെയാണ് സന്ദീപ് :-)..കമന്റ് ചെയ്ത എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു :-)
സന്ദീപ്, ആ മേക്-അപ്പ് ചെയ്ത ആളെ സമ്മതിച്ചിരിക്കുന്നു. ഈ ഫോട്ടോയില്‍ കാണുന്ന ആളാണെന്നു പരയുകെ ഇല്ലാ..!!
ചവറയില്‍ ഉള്ള സുഹൃത്തുക്കള്‍ പറഞ്ഞു ഈ ഉത്സവത്തെ പറ്റി കേട്ടിട്ടുണ്ട്..
മോഹിനിമാരെ കണ്ടു...
:-)
ഉപാസന
ഈ അടുത്ത് ഒരു ദിവസം പത്രത്തില്‍ വായിച്ചിരുന്നു ഈ വഴിപാടിനെ കുറിച്ച്.
മൂന്നു പ്രാവശ്യം ഈ അഭ്യാസം കഴിഞപ്പോളാണ് അദ്ദേഹത്തിന് താങ്കളെ സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായത് എന്നാണ് ഐതീഹ്യം!!!
kunjus,
iam a native of alleppey. i saw this mohinis
on the way of NH.very nice .thank u for visiting my blog
ഇങ്ങനത്തെ ഒരു ചടങ്ങ് പത്തനംതിട്ടയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തിലും നടക്കുന്നുണ്ട്. അവിടെ പെണ്‍കുട്ടികളും സ്ത്രീകളും ആണ് ചമയ വിളക്കെടുക്കുന്നത്. കാര്യ സിധിക്കാണ് അതെടുക്കുന്നത്. ഫോട്ടോയിലെ വിലക്ക് കണ്ടപ്പോള്‍ അക്കാര്യം ഓര്‍മവന്നത്.
മിക്കവാറും കൊല്ലം ഞങ്ങള്‍ ഈ പരിപാടിക്ക് പോകാറുണ്ട് കാണാന്‍ നല്ല രസമാണ്.. ഹഹഹ
ആദ്യമായാണ് ഈ വഴിപാടിനെപ്പറ്റി കേള്‍ക്കുന്നത്
പുതിയ അറിവ്..!
പ്രാര്‍ത്ഥനക്കും,വഴിപാടിനും ഭലമുണ്ടാകട്ടെ..!
ആശംസകള്‍ നേരുന്നു.
ഇത് ഞാന്‍ ടി.വി യില്‍ കണ്ടിട്ടുണ്ട്
എന്തായാലും സുന്ദരന്‍ സുന്ദരി ആയിട്ടുണ്ട്
ആരുടെയോ കഥയിലോ റ്റി വിയിലോ , കേട്ടിട്ടുണ്ട്, ഈ നേർച്ചയെപ്പറ്റി കേട്ടിട്ടുണ്ട്. നല്ല ചിത്രങ്ങൾ...
TV യിൽ കാണാറുണ്ട്
ചമയവിളക്ക് ടി.വി യില്‍ കണ്ടിട്ടുണ്ട്. ഇത്ര ഷാര്‍പ്പായ ചിത്രം കാണുന്നത് ആദ്യമായാണ്
Post a Comment