Friday, October 28, 2011

നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറിയത് ഗിന്നസ് ബുക്കിലേക്ക്...


നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറി എത്തിയത് ലോകത്തെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരനായി ഗിന്നസ് ബുക്കിലേക്കാണ്.ഒക്ടോബര്‍ 23 ,ഞായറാഴ്ച നടന്ന 'ടൊറന്റോ വാട്ടര്‍ഫ്രന്റ്‌ മാരത്തണ്‍ ' ആണ്  അദ്ദേഹത്തെ  ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.     

  
  
പഞ്ചാബിലെ ജലന്തറില്‍ 1911  - ല്‍ ജനിച്ച ഫൗജ സിംഗ് 89  - വയസു മുതലാണ്‌ മാരത്തണ്‍ മത്സരങ്ങളില്‍  പങ്കെടുത്തു തുടങ്ങിയത്.90 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് ഇദ്ദേഹം. എന്നുമുള്ള ഓട്ടവും യോഗയും ഇഞ്ചിക്കറിയുമാണ്‌ ഫൗജ സിംഗിന്റെ ആരോഗ്യ രഹസ്യമെന്ന് സി.എന്‍.എന്‍.ചാനല്‍ വെളിപ്പെടുത്തുന്നു.


ഗുരു ഗോവിന്ദ് സിംഗ് ചില്‍ഡ്രന്‍സ് ഫൌണ്ടേഷനിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവും പഠനോപകരണങ്ങളും എത്തിക്കുക എന്ന ചാരിറ്റി പ്രവര്‍ത്തനവും അദ്ദേഹം നടത്തി വരുന്നു.  


ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍  

13 comments:

Mohamedkutty മുഹമ്മദുകുട്ടി October 28, 2011 at 7:30 PM  

നൂറാം വയസ്സില്‍ ഗിന്നസ്സില്‍ കയറിപ്പറ്റിയ ഇഞ്ചിക്കറി കഴിക്കുന്ന സിംഗിനാശംസകള്‍!.

ശ്രീനാഥന്‍ October 29, 2011 at 4:40 PM  

ഈ വാർത്ത വായിച്ചിരുന്നു. വല്ലാതെ അമ്പരപ്പും, ആഹ്ലാദവും ഉണ്ടാക്കിയ ഈ സംഭവം പോസ്റ്റു ചെയ്തതിന് അനുമോദിക്കട്ടെ. മുടിയിഴ നരച്ചു തുടങ്ങുമ്പൊഴെ വയ്യെന്നു വിചാരിക്കുന്നവരെ മോട്ടിവേറ്റു ചെയ്യാൻ ഫൌജ സിങ് സഹായിക്കും.

അനശ്വര March 3, 2012 at 11:07 PM  

നൂറാം വയസ്സിലൊക്കെ അതിശയം തന്നെ..അതിന്റെ പാതി വയസ്സുള്ളോര്‍ പടുകിഴവന്‍മാരെ പോലെയാകുന്ന കാലത്ത് ആരോഗ്യം കാത്ത് സൂക്ഷിക്കുന്നത് അതിശയമാ..അപ്പൊ പരിസ്ഥിതി മലിനീകരണവും കീടനാശിനി പ്രയോഗങ്ങളും ഒക്കെ അതിജീവിക്കാന്‍ നമുക്കൊക്കെ ആവുമെന്നതിന്റെ പ്രത്യക്ഷതെളിവാണല്ലെ അദ്ദേഹം..! grt...

ഗീതാകുമാരി. March 6, 2012 at 11:02 PM  

"നൂറാം വയസ്സില്‍ ഫൗജ സിംഗ് ഓടിക്കേറിയത് ഗിന്നസ് ബുക്കിലേക്ക്..."ഈ മുപ്പത്തിയാറാം വയസ്സില്‍ ഗിന്നസ്‌ പോയിട്ട് ഒരു നോട്ടു ബുക്കില്‍ പോലും എനിക്ക് ഓടിക്കയറാന്‍ വയ്യ .
ഇതുപോലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ ഒരു പ്രചോദനം കിട്ടുമല്ലോ .ആശംസകള്‍

ഗീതാകുമാരി. March 13, 2012 at 2:53 AM  

ഞാന്‍ പലതവണ വന്നു എന്നിട്ടും ......ക്ഷമിക്കണം ഇനി വരില്ല .ആശംസകള്‍ .

ഷൈജു.എ.എച്ച് June 23, 2012 at 12:55 AM  

ഇപ്പോള്‍ തന്നെ നടക്കാന്‍ വയ്യ...ഹിഹിഹിഹി..
ഫൌജ സിംഗ് മുത്തച്ഛന്‍ അപാരം തന്നെ കേട്ടോ..
പോസ്റ്റ്‌ ഇഷ്ട്ടായീ...

www.ettavattam.blogspot.com

Feroze Bin Mohamed August 14, 2012 at 2:07 AM  

Nice posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

നിസാരന്‍ .. August 27, 2012 at 3:16 AM  

ഇപ്പോളെ ഒരു മാരത്തോണ്‍ ഓടാന്‍ കഴിയാത്ത എനിക്ക് ഇതൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കനല്ലേ ആകൂ

Anonymous September 22, 2012 at 11:57 AM  

നല്ല ജര്‍മന്‍ engine...

Anonymous October 31, 2012 at 11:39 PM  

:) വളരെ നല്ല പോസ്റ്റ്‌.. , എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....

ജാലകം - The Open Window Behind You

ajith February 27, 2013 at 11:17 AM  

സിംഗ് ഓടടാ ഓട്ടം

പ്രവീണ്‍ ശേഖര്‍ August 19, 2013 at 11:37 PM  

എന്റമ്മോ ... നൂറാം വയസ്സിലോ .. നമ്മളൊക്കെ അമ്പതു കടന്നാൽ കടന്നു ... അപ്പോഴാ നൂറും പിന്നെ ഓട്ടവും റെക്കോർഡും ..ഒന്ന് പോ ചേച്ചീ ..ശ്ശെടാ എന്നാലും ഇങ്ങേരു എന്തായിരിക്കും ഫുഡ് കഴിച്ചിട്ടുണ്ടാകുക ?

Pradeep Kumar September 24, 2013 at 2:05 AM  

ഫൗജ സിംഗ് ഒരു അല്‍ഭുതം തന്നെ - വാര്‍ത്ത നേരത്തെ കേട്ടിരുന്നു.....

Related Posts Plugin for WordPress, Blogger...

എന്നെക്കുറിച്ച്

My photo
കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു കുഞ്ഞു ശ്രമം!

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP